4:51 PM

Down Loads

4:28 PM

രാജാവിന്‍റെ മകന്‍’ റീമേക്ക് ചെയ്യുന്നു?

“രാജുമോന്‍ ഒരിക്കല്‍ എന്നോടു ചോദിച്ചു, അങ്കിളിന്‍റെ അച്ഛന്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. യെസ്, ഐ അം എ പ്രിന്‍സ്. രാജാവിന്‍റെ മകന്‍” - ഒരു തലമുറയെ കോരിത്തരിപ്പിച്ച ഡയലോഗാണിത്. മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കി ഉയര്‍ത്തിയ രാജാവിന്‍റെ മകന്‍ എന്ന ചിത്രത്തിലെ വിന്‍‌സന്‍റ്‌ ഗോമസ് എന്ന കഥാപാത്രം നായികയോടു പറയുന്ന ഈ സംഭാഷണം അന്ന് യുവജനങ്ങളുടെ ആവേശമായിരുന്നു.

ഡെന്നീസ് ജോസഫിന്‍റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ആ ചിത്രം റീമേക്ക് ചെയ്യാനൊരുങ്ങുന്നു. മലയാളത്തില്‍ തന്നെയാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. മോഹന്‍ലാല്‍ അനശ്വരമാക്കിയ വിന്‍സന്‍റ് ഗോമസ് എന്ന അധോലോക നായകനെ പൃഥ്വിരാജ് അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

ഈ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോല്‍ തന്നെ പൃഥ്വി ത്രില്ലിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍റെയോ തിരക്കഥാകൃത്തിന്‍റെയോ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഈ സംരംഭത്തെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

പൃഥ്വിരാജിനെ പലരും ഈ പ്രൊജക്ട് ചെയ്യരുതെന്ന് വിലക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച്, പ്രേക്ഷകരുടെ മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നത് അപകടമാണെന്ന് പലരും പൃഥ്വിക്ക് മുന്നറിയിപ്പ് നല്‍കിയതായി അറിയുന്നു.

എന്നാല്‍ രജനീകാന്തിന്‍റെ ബില്ല അജിത്ത് റീമേക്ക് ചെയ്തപ്പോള്‍ ആ സിനിമ മെഗാഹിറ്റായി മാറിയ കാര്യമാണ് പൃഥ്വിയെയും ഈ പ്രൊജക്ടുമായി മുന്നോട്ടു വന്നവരെയും പ്രചോദിപ്പിക്കുന്നത്. എന്തായാലും വിന്‍സന്‍റ് ഗോമസിന്‍റെ അധോലോക ഭരണം വീണ്ടും മലയാളികള്‍ക്ക് കാണാന്‍ അവസരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

4:19 PM

ഷാരൂഖിന്‍റെ ‘മൈ നെയിം ഈസ് ഖാന്‍’


ബോളിവുഡിന് എന്നും ഹിറ്റുകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് കരണ്‍ ജോഹറും ഷാരൂഖ് ഖാനും ചേര്‍ന്നുള്ളത്. ‘കുച്ഛ് കുച്ഛ് ഹോതാ ഹൈ’, ‘കഭി ഖുഷി കഭി ഗം’, ‘കഭി അല്‍‌വിദ ന കെഹ്‌ന’ എന്നിവയാണ് ഇരുവരും ഒന്നിച്ചിട്ടുള്ള ചിത്രങ്ങള്‍. ഇതിനിടെ ഷാരൂഖിനെ നായകനാക്കി കരണ്‍ നിര്‍മ്മിച്ച ‘ഡ്യൂപ്ലിക്കേറ്റ്‘ എന്ന ചിത്രവും വിജയമായിരുന്നു. ഈ വിജയജോടികള്‍ ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്.

‘മൈ നെയിം ഈസ് ഖാന്‍’ എന്നാ‍ണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പേര്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ധര്‍മ്മ പ്രൊഡക്ഷന്‍‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കരണ്‍ ജോഹര്‍ സംവിധായകനാകുന്ന നാലാമത്തെ ചിത്രം കൂടിയാണ് ‘മൈ നെയിം ഈസ് ഖാന്‍’. കാജോള്‍ ആണ് നായികയെന്നാണ് അറിയുന്നത്. ‘കഭി അല്‍‌വിദ ന കെഹ്‌ന’ ഒഴികെ കരണ്‍ ജോഹര്‍ - ഷാരൂഖ് ടീമിന്‍റെ മറ്റ് രണ്ട് ചിത്രങ്ങളിലും കാജോള്‍ തന്നെയായിരുന്നു നായിക.

ചിത്രത്തിന്‍റെ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞു. അടുത്തമാസം അവസാനമോ ഒക്ടോബര്‍ ആദ്യമോ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. അമേരിക്കയിലാണ് ‘മൈ നെയിം ഈസ് ഖാനി’ന്‍റെ ചിത്രീകരണം തുടങ്ങുന്നത്. 2009 നവംബറില്‍ റിലീസ് ചെയ്യാനാണ് പ്രൊഡക്ഷന്‍ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സ് പദ്ധതിയിടുന്നത്. ഷാരൂഖ് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമയിലെ അഭിനയിക്കുകയുള്ളുവെങ്കിലും വിജയം സുനിശ്ചിതമാണ് എന്നാണ് ബോളിവുഡിലെ സംസാരം.

അതുകൊണ്ടുതന്നെ കിങ്ങ് ഖാന് വേണ്ടി കാശുമുടക്കാന്‍ തയാറായി നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. ‘ബില്ലൂ ബാര്‍ബര്‍‘ ആയിരിക്കും ഷാരൂഖിന്‍റെ ഈ വര്‍ഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രം.