ബോളിവുഡിന് എന്നും ഹിറ്റുകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് കരണ്‍ ജോഹറും ഷാരൂഖ് ഖാനും ചേര്‍ന്നുള്ളത്. ‘കുച്ഛ് കുച്ഛ് ഹോതാ ഹൈ’, ‘കഭി ഖുഷി കഭി ഗം’, ‘കഭി അല്‍വിദ ന കെഹ്‌ന’ എന്നിവയാണ് ഇരുവരും ഒന്നിച്ചിട്ടുള്ള ചിത്രങ്ങള്‍. ഇതിനിടെ ഷാരൂഖിനെ നായകനാക്കി കരണ്‍ നിര്‍മ്മിച്ച ‘ഡ്യൂപ്ലിക്കേറ്റ്‘ എന്ന ചിത്രവും വിജയമായിരുന്നു. ഈ വിജയജോടികള്‍ ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്.
‘മൈ നെയിം ഈസ് ഖാന്‍’ എന്നാണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പേര്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കരണ്‍ ജോഹര്‍ സംവിധായകനാകുന്ന നാലാമത്തെ ചിത്രം കൂടിയാണ് ‘മൈ നെയിം ഈസ് ഖാന്‍’. കാജോള്‍ ആണ് നായികയെന്നാണ് അറിയുന്നത്. ‘കഭി അല്‍വിദ ന കെഹ്‌ന’ ഒഴികെ കരണ്‍ ജോഹര്‍ - ഷാരൂഖ് ടീമിന്‍റെ മറ്റ് രണ്ട് ചിത്രങ്ങളിലും കാജോള്‍ തന്നെയായിരുന്നു നായിക.
ചിത്രത്തിന്‍റെ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞു. അടുത്തമാസം അവസാനമോ ഒക്ടോബര്‍ ആദ്യമോ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. അമേരിക്കയിലാണ് ‘മൈ നെയിം ഈസ് ഖാനി’ന്‍റെ ചിത്രീകരണം തുടങ്ങുന്നത്. 2009 നവംബറില്‍ റിലീസ് ചെയ്യാനാണ് പ്രൊഡക്ഷന്‍ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സ് പദ്ധതിയിടുന്നത്. ഷാരൂഖ് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമയിലെ അഭിനയിക്കുകയുള്ളുവെങ്കിലും വിജയം സുനിശ്ചിതമാണ് എന്നാണ് ബോളിവുഡിലെ സംസാരം.
അതുകൊണ്ടുതന്നെ കിങ്ങ് ഖാന് വേണ്ടി കാശുമുടക്കാന്‍ തയാറായി നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. ‘ബില്ലൂ ബാര്‍ബര്‍‘ ആയിരിക്കും ഷാരൂഖിന്‍റെ ഈ വര്‍ഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രം.

0 comments:
Post a Comment