
ഗൌതം മേനോന്‍ തന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമായി വീണ്ടും ഒരുമിക്കുകയാണ്. അതേ, കാക്ക കാക്കയ്ക്കും വാരണം ആയിരത്തിനും ശേഷം ഗൌതവും സൂര്യയും ഒന്നിക്കുന്നു. ‘തുപ്പാറിയും ആനന്ദ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബ്രിട്ടീഷ് മോഡല്‍ എമി ജാക്സണാണ് നായിക.
ആര്യ നായകനായ മദ്രാസപ്പട്ടണം എന്ന ചിത്രത്തിലൂടെയാണ് എമി ജാക്സണ്‍ തമിഴ് സിനിമാലോകത്തെത്തുന്നത്. സിനിമ വന്‍ ഹിറ്റായതോടെ എമിക്ക് തമിഴ് സിനിമയില്‍ നിന്ന് അവസരങ്ങളുടെ പ്രവാഹമാണ്. ഗൌതം ചിത്രത്തില്‍ എമി അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടുമെന്നാണ് സൂചനകള്‍.
1930കളുടെ പശ്ചാത്തലത്തിലുള്ള ഒരു സസ്പെന്‍സ് ത്രില്ലറായിരിക്കും തുപ്പാറിയും ആനന്ദ്. ഒരു നഗരത്തിലരങ്ങേറുന്ന കൊലപാതക പരമ്പരകളും അവയെക്കുറിച്ചുള്ള ഡിറ്റക്ടീവ് അന്വേഷണവുമാണ് സിനിമയുടെ പ്രമേയം.
സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിറ്റക്ടീവ് ഏജന്‍സികളെപ്പറ്റിയുള്ള ഗവേഷണത്തിലാണ് ഇപ്പോള്‍ ഗൌതം മേനോന്‍. മനോജ് പരമഹംസയാണ് ചിത്രത്തിന്‍റെ ക്യാമറാമാന്‍.
എ ആര്‍ മുരുഗദോസിന്‍റെ ‘ഏഴാം അറിവ്’ പൂര്‍ത്തിയാക്കിയാലുടന്‍ സൂര്യ തുപ്പാറിയും ആനന്ദില്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.
8:59 PM
Subscribe to:
Post Comments (Atom)
0 comments:
Post a Comment