8:59 PM

ഗൌതം - സൂര്യ ചിത്രത്തില്‍ എമി ജാക്സണ്‍


ഗൌതം മേനോന്‍ തന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുമായി വീണ്ടും ഒരുമിക്കുകയാണ്. അതേ, കാക്ക കാക്കയ്ക്കും വാരണം ആയിരത്തിനും ശേഷം ഗൌതവും സൂര്യയും ഒന്നിക്കുന്നു. ‘തുപ്പാറിയും ആനന്ദ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബ്രിട്ടീഷ് മോഡല്‍ എമി ജാക്സണാണ് നായിക.
ആര്യ നായകനായ മദ്രാസപ്പട്ടണം എന്ന ചിത്രത്തിലൂടെയാണ് എമി ജാക്സണ്‍ തമിഴ് സിനിമാലോകത്തെത്തുന്നത്. സിനിമ വന്‍ ഹിറ്റായതോടെ എമിക്ക് തമിഴ് സിനിമയില്‍ നിന്ന് അവസരങ്ങളുടെ പ്രവാഹമാണ്. ഗൌതം ചിത്രത്തില്‍ എമി അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെടുമെന്നാണ് സൂചനകള്‍.

1930കളുടെ പശ്ചാത്തലത്തിലുള്ള ഒരു സസ്പെന്‍സ് ത്രില്ലറായിരിക്കും തുപ്പാറിയും ആനന്ദ്. ഒരു നഗരത്തിലരങ്ങേറുന്ന കൊലപാതക പരമ്പരകളും അവയെക്കുറിച്ചുള്ള ഡിറ്റക്ടീവ് അന്വേഷണവുമാണ് സിനിമയുടെ പ്രമേയം.

സ്വാതന്ത്ര്യത്തിനു മുമ്പ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിറ്റക്ടീവ് ഏജന്‍സികളെപ്പറ്റിയുള്ള ഗവേഷണത്തിലാണ് ഇപ്പോള്‍ ഗൌതം മേനോന്‍. മനോജ് പരമഹംസയാണ് ചിത്രത്തിന്‍റെ ക്യാമറാമാന്‍.

എ ആര്‍ മുരുഗദോസിന്‍റെ ‘ഏഴാം അറിവ്’ പൂര്‍ത്തിയാക്കിയാലുടന്‍ സൂര്യ തുപ്പാറിയും ആനന്ദില്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.

4:51 PM

Down Loads

4:28 PM

രാജാവിന്‍റെ മകന്‍’ റീമേക്ക് ചെയ്യുന്നു?

“രാജുമോന്‍ ഒരിക്കല്‍ എന്നോടു ചോദിച്ചു, അങ്കിളിന്‍റെ അച്ഛന്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. യെസ്, ഐ അം എ പ്രിന്‍സ്. രാജാവിന്‍റെ മകന്‍” - ഒരു തലമുറയെ കോരിത്തരിപ്പിച്ച ഡയലോഗാണിത്. മോഹന്‍ലാലിനെ സൂപ്പര്‍താരമാക്കി ഉയര്‍ത്തിയ രാജാവിന്‍റെ മകന്‍ എന്ന ചിത്രത്തിലെ വിന്‍‌സന്‍റ്‌ ഗോമസ് എന്ന കഥാപാത്രം നായികയോടു പറയുന്ന ഈ സംഭാഷണം അന്ന് യുവജനങ്ങളുടെ ആവേശമായിരുന്നു.

ഡെന്നീസ് ജോസഫിന്‍റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ആ ചിത്രം റീമേക്ക് ചെയ്യാനൊരുങ്ങുന്നു. മലയാളത്തില്‍ തന്നെയാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. മോഹന്‍ലാല്‍ അനശ്വരമാക്കിയ വിന്‍സന്‍റ് ഗോമസ് എന്ന അധോലോക നായകനെ പൃഥ്വിരാജ് അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

ഈ കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോല്‍ തന്നെ പൃഥ്വി ത്രില്ലിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍റെയോ തിരക്കഥാകൃത്തിന്‍റെയോ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഈ സംരംഭത്തെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് അറിയാന്‍ കഴിയുന്നത്. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.

പൃഥ്വിരാജിനെ പലരും ഈ പ്രൊജക്ട് ചെയ്യരുതെന്ന് വിലക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച്, പ്രേക്ഷകരുടെ മനസില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഒരു കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നത് അപകടമാണെന്ന് പലരും പൃഥ്വിക്ക് മുന്നറിയിപ്പ് നല്‍കിയതായി അറിയുന്നു.

എന്നാല്‍ രജനീകാന്തിന്‍റെ ബില്ല അജിത്ത് റീമേക്ക് ചെയ്തപ്പോള്‍ ആ സിനിമ മെഗാഹിറ്റായി മാറിയ കാര്യമാണ് പൃഥ്വിയെയും ഈ പ്രൊജക്ടുമായി മുന്നോട്ടു വന്നവരെയും പ്രചോദിപ്പിക്കുന്നത്. എന്തായാലും വിന്‍സന്‍റ് ഗോമസിന്‍റെ അധോലോക ഭരണം വീണ്ടും മലയാളികള്‍ക്ക് കാണാന്‍ അവസരം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

4:19 PM

ഷാരൂഖിന്‍റെ ‘മൈ നെയിം ഈസ് ഖാന്‍’


ബോളിവുഡിന് എന്നും ഹിറ്റുകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ് കരണ്‍ ജോഹറും ഷാരൂഖ് ഖാനും ചേര്‍ന്നുള്ളത്. ‘കുച്ഛ് കുച്ഛ് ഹോതാ ഹൈ’, ‘കഭി ഖുഷി കഭി ഗം’, ‘കഭി അല്‍‌വിദ ന കെഹ്‌ന’ എന്നിവയാണ് ഇരുവരും ഒന്നിച്ചിട്ടുള്ള ചിത്രങ്ങള്‍. ഇതിനിടെ ഷാരൂഖിനെ നായകനാക്കി കരണ്‍ നിര്‍മ്മിച്ച ‘ഡ്യൂപ്ലിക്കേറ്റ്‘ എന്ന ചിത്രവും വിജയമായിരുന്നു. ഈ വിജയജോടികള്‍ ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്.

‘മൈ നെയിം ഈസ് ഖാന്‍’ എന്നാ‍ണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പേര്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ ധര്‍മ്മ പ്രൊഡക്ഷന്‍‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. കരണ്‍ ജോഹര്‍ സംവിധായകനാകുന്ന നാലാമത്തെ ചിത്രം കൂടിയാണ് ‘മൈ നെയിം ഈസ് ഖാന്‍’. കാജോള്‍ ആണ് നായികയെന്നാണ് അറിയുന്നത്. ‘കഭി അല്‍‌വിദ ന കെഹ്‌ന’ ഒഴികെ കരണ്‍ ജോഹര്‍ - ഷാരൂഖ് ടീമിന്‍റെ മറ്റ് രണ്ട് ചിത്രങ്ങളിലും കാജോള്‍ തന്നെയായിരുന്നു നായിക.

ചിത്രത്തിന്‍റെ പോസ്റ്റ്-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞു. അടുത്തമാസം അവസാനമോ ഒക്ടോബര്‍ ആദ്യമോ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. അമേരിക്കയിലാണ് ‘മൈ നെയിം ഈസ് ഖാനി’ന്‍റെ ചിത്രീകരണം തുടങ്ങുന്നത്. 2009 നവംബറില്‍ റിലീസ് ചെയ്യാനാണ് പ്രൊഡക്ഷന്‍ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സ് പദ്ധതിയിടുന്നത്. ഷാരൂഖ് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമയിലെ അഭിനയിക്കുകയുള്ളുവെങ്കിലും വിജയം സുനിശ്ചിതമാണ് എന്നാണ് ബോളിവുഡിലെ സംസാരം.

അതുകൊണ്ടുതന്നെ കിങ്ങ് ഖാന് വേണ്ടി കാശുമുടക്കാന്‍ തയാറായി നിര്‍മ്മാതാക്കള്‍ ക്യൂ നില്‍ക്കുകയാണ്. ‘ബില്ലൂ ബാര്‍ബര്‍‘ ആയിരിക്കും ഷാരൂഖിന്‍റെ ഈ വര്‍ഷം പുറത്തിറങ്ങുന്ന ആദ്യ ചിത്രം.

6:28 PM

ബന്‍സാലി ചിത്രത്തില്‍ ഹൃതിക് -ഐശ്വര്യാ


സാവരിയ എന്നാ സിനിമയിലൂടെ രുചിച്ചരിഞ്ഞ പരാജയം മറക്കാന്‍ സഞ്ജയ്‌ ലീല ബന്‍സാലി തന്റെ പുതിയ ചിത്രവുമായെത്തുന്നു.തന്റെ വിജയ ഫോര്‍മുലയായ പ്രണയം തന്നെയാണ് ഇത്തവണയും ബന്‍സാലി പ്രമേയമാക്കുന്നത്. ചിത്രത്തില്‍ ഹൃതിക് രോഷനും,ഐശ്വര്യാ റായിയും പ്രധാന കഥ പത്രങ്ങളെ അവതരിപ്പിക്കും.

ധൂം-2 , ജോധ അക'ബര് എന്ന വിജയ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്നതിനു പുറമേ ചോക്കര്‍ ബാലി, ഹം ദില്‍ ദേ ചുകെ സനം , ദേവദാസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഐശ്വര്യയും യും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടു താരങ്ങള്‍ക്കും തിരക്കഥ വായിക്കാന്‍ സംവിധായകന്‍ നല്‍കിയിട്ടുണ്ട്. ഹൃത്വിക്കുമായുള്ള ചര്‍ച്ചകളും ബന്‍സാലി ആരംഭിച്ചതായാണ് അറിയുന്നത്.അടുത്ത വര്‍ഷം മാര്‍ച്ചോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം .2010 ആദ്യം പ്രദര്ശനതിനെതുമെന്നു പ്രതീക്ഷിക്കുന്നു.

9:48 PM

മോഹന്‍ലാല്‍ ആരാധകനെ തല്ലി !!!


സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ ലാലും ആരാധകനെ തല്ലിയതായി വാര്ത്ത!!!മലപ്പുറത്ത് മമ്മൂട്ടി സ്വന്തം ആരാധകനെ തല്ലി എന്ന ഏറെ കോളിളക്കമുണ്ടാക്കിയ വാര്‍ത്തക്ക് പുറമെ ഇപ്പോള്‍ മോഹന്‍ലാല്‍ തന്റെ ആരാധകനെ തല്ലി ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലെ വീഡിയോ ഷെയറിങ് വെബ്സൈറ്റ് ആയ യുടുബിലൂടെ പ്രചരിക്കുന്നു.

സ്റ്റേജ്‌ ഷോയുമായി ആഗോള പര്യടനം നടത്തുന്നതിനിടെയാണ്‌ ലാലും ആരാധകനും തമ്മില്‍ ചെറിയൊരു പിടിവലിയുണ്ടായത്‌.
ബ്രിട്ടനില്‍ ഈയിടെ നടന്ന ഒരു സ്റ്റേജ് ഷോവില്‍ വച്ചാണ് മോഹന്‍ലാല്‍ ആരാധകനെ തല്ലിയത്.തന്റെ തന്നെ ചിത്രമായ ഹല്ലോയിലെ കടുകിട്ട് വരുതൊരു.... എന്ന് തുടങ്ങുന്ന ഗാനം അഫ്'സലിനോപ്പം ആലപിക്കുമ്പോള്‍ സുരക്ഷ വലയം ലംഘിച്ചു സ്റ്റേജഇലേക്ക് തള്ളിക്കയറിയ ആരാധാകെനെ ആണ് മോഹന്‍ ലാല്‍ തല്ലിയത്.

വീഡിയോ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

8:13 PM

ഷാരുഖിന്റെ രബ് നെ ബനാദി ജോഡി

ബോളിവൂഡിലെ തിളങ്ങുന്ന താരം കിംഗ്‌ ഖാന്‍ തന്റെ പുതിയ ചിത്രമായ "രബ് നെ ബനാദി ജോഡി "യുമായെത്തുന്നു. പുതുമുഖം അനുഷ്ക ശര്‍മ ചിത്രത്തില്‍ ഷാരുഖിന്റെ നായികയാവുന്നു. വീര്‍ സാര എന്ന വിജയ ചിത്രത്തിന് ശേഷം ഷാരുഖും യാഷ് രാജ് ഫില്മ്സും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് .റാണി മുഖര്‍ജി അഥിതി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ സംവിധായകന്‍ ആദിത്യ ചോപ്രയാണ്

ഇന്നലേ റിലീസ് ചെയ്ത ഇതിലെ ഗാനങ്ങള്‍ തികച്ചും ഒരു യാഷ് രാജ് ചിത്രത്തിന്റെ എല്ലാ സവിശേഷതയും ഉള്‍കൊള്ളുന്നു.സലിം സുലൈമാന്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ ഇത്നകം തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഷാരൂഖ്‌ തികച്ചും വ്യത്യസ്ത വേഷത്തില്‍ എത്തുന്ന ചിത്രം ഡിസംബര്‍ 12 നു റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നു.

ചിത്രത്തിലെ ഗാനങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

Tujh Mein Rab Dikhta Hai

Haule Haule - Sukhwinder Singh

Dance Pe Chance - Sunidhi Chauhan , Labh Janjua

Phir Milenge Chalte Chalte - Sonu Nigam

Tujh Mein Rab Dikhta Hai - Shreya Ghoshal

Dancing Jodi - Instrumental